ഉത്തരേന്ത്യയെ മഞ്ഞു വിഴുങ്ങുന്നു, നിരവധി വിമാനങ്ങൾ തിരിച്ചുവിട്ടു, ട്രെയിനുകൾ വൈകിയോടുന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2022 (14:31 IST)
താപനില താഴ്ന്നതോടെ ഉത്തരേന്ത്യയിൽ പരക്കെ മൂടൽ മഞ്ഞ് രൂപപ്പെട്ടു. പഞ്ചാബ്,ഹരിയാന ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് രൂപപ്പെട്ടത്. ഇതിനെ തുടർന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

പുലർച്ചെ 4:30ന് ദില്ലി അന്താരാഷ്ട്ര വിമാനത്താവളം ഫോഗ് അലർട്ട് ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും സമാനമായ രീതിയിൽ മൂടൽ മഞ്ഞ് അനുഭവപ്പെട്ടിരുന്നു. അന്ന് യമുന നഗറിലെ അംബാല - സഹരൻപൂർ ഹൈവേയിൽ ഞായറാഴ്ച 22 വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു ഡസനോളം പേർക്ക് പരിക്കേറ്റിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :