ജമ്മുവില്‍ വെള്ളപ്പൊക്കം: മരണസംഖ്യ 100 കവിഞ്ഞു

ശ്രീനഗര്‍| Last Modified ശനി, 6 സെപ്‌റ്റംബര്‍ 2014 (11:54 IST)
ജമ്മു കശ്മീരില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം നൂറു കവിഞ്ഞു. അഞ്ചു ദിവസമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജനങ്ങള്‍ വലയുകയാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ സംസ്ഥാനം നേരിടുന്ന ഏറ്റവും രൂക്ഷമായ മഴക്കെടുതിയാണിത്. പതിനായിരത്തിലേറെ പേര്‍ പലയിടങ്ങളിലായി ഒറ്റപ്പെട്ടിരിക്കുകയാണ്.

ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഝലം നദി അപകടകരമായ വിധത്തില്‍ കരകവിഞ്ഞ് ഒഴുകുകയാണ്. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായതാണ് ജമ്മു കശ്മീരിനെ ദുരിതത്തിലാക്കിയത്. രണ്ടു ദിവസം കൂടി മഴ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മഴക്കെടുതി വിക്ഷിക്കുന്നതിനായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കാശ്മീരിലെത്തും വ്യോമമാര്‍ഗം പൂഞ്ച്, റൗജരി, അനന്തനാഗ് ജില്ലകളില്‍ അദ്ദേഹം പര്യടനം നടത്തും. തുടര്‍ന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായും അദ്ദേഹം ചര്‍ച്ച നടത്തും. ജമ്മുവിലെ പത്തു ജില്ലകളെയാണ് മഴ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തിനൊപ്പം മണ്ണിടിച്ചിലും അനുഭവപ്പെടുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :