ശ്രീനഗര്‍|
VISHNU.NL|
Last Modified ശനി, 26 ജൂലൈ 2014 (11:02 IST)
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലുണ്ടായ ഗ്രനേഡാക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
പുലര്‍ച്ച രണ്ടര മണിക്ക് കല്ലേറു നടത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നാണ് പോലീസിനു നേരെ ഗ്രനേഡാക്രമണം ഉണ്ടായത്. അഞ്ചുപേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഗുരുതര പരുക്കേറ്റ പൊലീസുകാരന്‍ പിന്നീടു കൊല്ലപ്പെടുകയായിരുന്നു. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു.
കഴിഞ്ഞ ദിവസം അനന്ത്‌നാഗില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടിരുന്നു.