ഹാസന്(കര്‍ണാടക)|
jibin|
Last Modified ചൊവ്വ, 19 ഏപ്രില്‍ 2016 (17:58 IST)
മീന്‍ കറി പാചകം ചെയ്യാന്‍ വിസമ്മതിച്ചതിന് യുവാവ് ഭാര്യയെ മര്‍ദ്ദിച്ചു കൊന്നു. കര്‍ണാടകയിലെ ഹാസനിലാണ് സംഭവമുണ്ടായത്. ഗണേഷ് എന്നയാളാണ് തന്റെ ഭാര്യയായ ശോഭയെ (26) മദ്യലഹരിയില്‍ മര്‍ദ്ദിച്ച് കൊന്നത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വെജിറ്റേറിയനായിരുന്ന ഗണേഷ് സമീപകാലത്താണ് മാംസാഹരങ്ങള്‍ കഴിക്കാന്‍ തുടങ്ങിയത്. അടുത്തിടെ മദ്യത്തിന് അടിമയായ ഗണേഷ് ധാരാളമായി നോണ്‍ വെജിറ്റേറിയന്‍ കഴിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച മദ്യപാനത്തിന് ശേഷം മീനും വാങ്ങി വീട്ടിലെത്തിയ ഗണേഷ് അത് പാചകം ചെയ്തു നല്‍കാന്‍ ശോഭയോട് ആവശ്യപ്പെട്ടു.
എന്നാല്‍ മീന്‍ കറി വയ്ക്കാനാകില്ലെന്ന് ശോഭ പറഞ്ഞു. വീട്ടില്‍ മത്സ്യം കൊണ്ടു വരാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഗണേഷ് ഭാര്യയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശോഭ മരണത്തിന് കീഴടങ്ങി.