‘നമുക്ക്‌ വേര്‍പിരിയാന്‍ കഴിയില്ല, ഒരുമിച്ച്‌ വീടു വെയ്‌ക്കണം’- അനുശാന്തിക്ക് നിനോ നല്‍കിയത് നിരവധി വാഗ്ദാനങ്ങള്‍

ഒരുമിച്ച്‌ ജീവിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് നിനോ മാത്യു അനുശാന്തിക്ക്‌ 2014 ഏപ്രില്‍ നാലിനു അയച്ച മെസേജ്‌ ഭര്‍ത്താവ്‌ ലിജീഷ്‌ ചോദ്യം ചെയ്‌തതാണ്‌ ആറ്റിങ്ങലില്‍ സമൂഹമനസാ‍ക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിലേക്ക് നയിച്ചത്‌. ‘ഐ വില്‍ നോട്ട് ലെറ്റ് എനിതിങ്

ആറ്റിങ്ങല്‍, ഇരട്ട കൊലപാതകം, അനുശാന്തി Attingal, Murder, Anushanthi
ആറ്റിങ്ങല്‍| rahul balan| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (16:03 IST)
ഒരുമിച്ച്‌ ജീവിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് നിനോ മാത്യു അനുശാന്തിക്ക്‌ 2014 ഏപ്രില്‍ നാലിനു അയച്ച മെസേജ്‌ ഭര്‍ത്താവ്‌ ലിജീഷ്‌ ചോദ്യം ചെയ്‌തതാണ്‌ ആറ്റിങ്ങലില്‍ സമൂഹമനസാ‍ക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിലേക്ക് നയിച്ചത്‌. ‘ഐ വില്‍ നോട്ട് ലെറ്റ് എനിതിങ് ബിറ്റ്‌വീന്‍ അസ്’ എന്ന നിനോ മാത്യുവിന്റെ സന്ദേശമാണ് ബന്ധത്തിനു തടസമാകുന്നവരെ ഒഴിവാക്കാന്‍ അനുശാന്തി തീരുമാനിക്കാന്‍ കാരണം.

തങ്ങളുടെ സംഗമത്തിനു ലിജീഷും മകൾ സ്വസ്തികയും തടസ്സമാകുമെന്ന ചിന്തയിലാണ് ഇരുവരെയും ഒഴിവാക്കാൻ പ്രതികൾ ഈ സാഹസത്തിനു മുതിർന്നത്. എനിക്കും നിനക്കും ഇടയില്‍ ഒന്നും കടന്നുവരാന്‍ അനുവദിക്കില്ലെന്ന്‌ 2013 ഡിസംബറില്‍ നിനോ അനുശാന്തിക്കയച്ച സന്ദേശത്തില്‍ പറയുന്നു. നമുക്ക്‌ വേര്‍പിരിയാന്‍ കഴിയില്ല. ഒരുമിച്ച്‌ വീടു വെയ്‌ക്കണമെന്നും മറ്റൊരു സന്ദേശത്തില്‍ പറയുന്നു. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഇല്ലാതാക്കിയാല്‍ കൂടെ താമസിക്കാം എന്നായിരുന്നു ഇതിന് മറുപടിയായി അനുശാന്തി നിനോയോട്‌ പറഞ്ഞത്‌. ഒരുമിച്ച്‌ ജീവിക്കാമെന്ന്‌ നിനോമാത്യു പറഞ്ഞപ്പോള്‍ ഭര്‍ത്താവും കുട്ടിയും ജീവിച്ചിരിക്കുമ്പോള്‍ അത് സാധ്യമല്ലെന്നായിരുന്നു അനുശാന്തിയുടെ മറുപടി.

കൊലപാതകം നടത്തിയ അന്നുരാത്രി തന്നെ നിനോ മാത്യു അറസ്റ്റിലായി. ചോദ്യം ചെയ്യലിനിടയില്‍ നിനോ മാത്യുവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തില്‍ അനുശാന്തിയുടെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് അന്നു രാത്രി പതിനൊന്നു മണിയോടെ അനുശാന്തിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :