ഭോപ്പാല്‍|
Last Modified വെള്ളി, 4 നവംബര്‍ 2016 (08:57 IST)
ഭോപ്പാലില്‍ എട്ടു സിമിപ്രവര്‍ത്തകരെ കൊല്ലാന്‍ ഉത്തരവിടുന്ന ശബ്‌ദരേഖ പുറത്ത്. പൊലീസ് കണ്‍ ട്രോള്‍ റൂമിലെ ഓഡിയോ റെക്കോഡിങ്ങാണ് പ്രചരിക്കുന്നത്.
ഓഡിയോ ക്ലിപ്പ് പുറത്തു വന്നതോടെ ജയില്‍ ചാടിയവരെ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്ന മധ്യപ്രദേശ് പൊലീസിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ജയില്‍ ചാടിയ എട്ടു സിമി പ്രവര്‍ത്തകരെ കൊല്ലാന്‍ ഉത്തരവിടുന്നതാണ് ശബ്‌ദരരേഖയില്‍ ഉള്ളത്.
ന്യൂസ് 18 ചാനലാണ് ഓഡിയോ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, ശബ്‌ദരേഖ കണ്‍ട്രോള്‍ റൂമില്‍ നിന്നു തന്നെയുള്ളതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. എട്ടു സിമി പ്രവര്‍ത്തകരെയും കൊല്ലാന്‍ ഉന്നതോദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്കുന്ന രണ്ട് ഓഡിയോ സന്ദേശങ്ങളാണ് പുറത്തായിരിക്കുന്നത്.