ന്യൂഡൽഹി|
സജിത്ത്|
Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2016 (12:17 IST)
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വധഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ട് 6.16ന് ഡല്‍ഹി പൊലീസിന്റെ എമര്‍ജന്‍സി നമ്പരായ 100ല്‍ വിളിച്ചാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കിഴക്കൻ ഡൽഹിയിലെ ഖജുരിഖാസ് സ്വദേശി രവീന്ദർ കുമാർ തിവാരിയാണ് ഫോൺ ചെയ്തതെന്ന് കണ്ടെത്തി.
തുടര്‍ന്ന് പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും രവീന്ദറിനെ കണ്ടെത്താൻ കഴിഞ്ഞില്ല. സ്ഥിരമദ്യപാനിയായ ഇയാള്‍ക്ക് ചെറിയ തോതിലുള്ള മാനസികാസ്വസ്ഥമുണ്ടെന്നും സമീപവാസികള്‍ അറിയിച്ചു. കെജ്‌രിവാള്‍ ഡല്‍ഹിയില്‍ കാലുകുത്തുന്ന നിമിഷം വെടിവെച്ച് കൊല്ലുമെന്ന ഭീഷണിയാണ് ഇയാള്‍ മുഴക്കിയതെന്നും കെജ്രിവാളിനെ കൊന്നശേഷം പേര് വെളിപ്പെടുത്താമെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.