ഡൽഹിയിൽ പുകയില ഉത്പന്നങ്ങ‌ൾക്ക് നിരോധനം

ഡൽഹിയിൽ പുകയില ഉത്പന്നങ്ങ‌ൾക്ക് നിരോധനം

ന്യൂഡ‌ൽഹി| aparna shaji| Last Modified വെള്ളി, 15 ഏപ്രില്‍ 2016 (10:17 IST)
ഡ‌ൽഹിയിൽ വായിലിട്ട് ചവക്കുന്ന പുകയില ഉത്പന്നങ്ങ‌ൾക്ക് താൽക്കാലിക നിരോധനം. ഭഷ്യസുരക്ഷാ വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങ‌ൾ പുറത്ത് വിട്ടത്. പായ്ക്കറ്റിൽ അല്ലാതെ വി‌ൽക്കപ്പെടുന്ന ഇത്തരത്തിലുള്ള ഉത്പന്നങ്ങ‌ൾ നിരോധിക്കുമെന്നും ഉത്തരവിൽ പറയുന്നു.

വായിലിട്ട് ചവയ്ക്കുന്ന എല്ലാത്തരത്തിലുമുള്ള പുകയില ഉത്പന്നങ്ങ‌ളുടെ സംഭരണവും വിൽപ്പനയും ഉത്പാദനവുമാണ് ഒരു വർഷത്തേക്ക് നിരോധിച്ചിരിക്കുന്നത്. ഗുഡ്കയുടെ ഉപയോഗം നിരോധിക്കണമെന്ന സുപ്രിംകോടതിയുടെ ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടിയെന്ന് സർക്കാർ വ്യക്തമാക്കി.

പുകയില ഉത്പന്നങ്ങളുടെ നിരോധനം സംബന്ധിച്ച ഉത്തരവ് 2012 സെപ്തംബർ മുതൽ നിലവിലുണ്ട്. അതേസമയം ഉത്തരവിൽ പരാമർശിച്ചിരുന്നത് ഗുഡ്ക എന്ന് മാത്രമായിരുന്നതിനാൽ ബാക്കി ഉത്പന്നങ്ങ‌ൾ യഥേഷ്ടം വിറ്റഴിച്ച് വന്നിരുന്നു. ഗുഡ്കയിൽ അടങ്ങിയിരിക്കുന്ന ഉത്പന്നങ്ങ‌ൾ തന്നെ മറ്റ് പല പേരിൽ പായ്ക്കറ്റുകളിലാക്കി വിറ്റഴിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വായിലിട്ട് ചവയ്ക്കുന്ന എല്ലാ പുകയില ഉത്പന്നങ്ങ‌ൾക്കും നിരോധനം നടപ്പിലാക്കിയതെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :