രണ്ട് മലയാള സിനിമകളുടെ റിലീസ് മാറ്റി വെച്ചു; ടിക്കറ്റെടുത്താൽ ചില്ലറ നൽകാൻ ഇല്ലെങ്കിലോ?...

മോദിയുടെ 'ഇരുട്ടടി'യിൽ പണികിട്ടിയത് മലയാള സിനിമയ്ക്ക്?!...

aparna shaji| Last Modified വ്യാഴം, 10 നവം‌ബര്‍ 2016 (12:18 IST)
വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന രണ്ട് മലയാള സിനിമകളുടെ റിലീസ് തീയതി മാറ്റി വെച്ചു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍, സാജിത് ജഗന്നാഥന്‍ സംവിധാനം ചെയ്യുന്ന ഒരേ മുഖം എന്നീ ചിത്രങ്ങളുടെ റിലീസാണ് നീട്ടി വച്ചത്. നരേന്ദ്ര മോദിയുടെ 'സർജിക്കൽ സ്ട്രൈക്' സിനിമയെ ബാധിക്കും എന്ന പേടിയിലാണ് ചിത്രം മാറ്റിവെച്ചതെന്ന് പറയുന്നു.

ചൊവ്വാഴ്ച രാത്രി നടന്ന‌ത് ശരിക്കും 'സർജിക്കൽ സ്ട്രൈക്' തന്നെയായിരുന്നു. നിമിഷനേരം
കൊണ്ടായിരുന്നു ഇന്ത്യയിൽ 500, 1000 നോട്ടുകൾ അസാധുവായത്. അതോടൊപ്പം നൂറ് രൂപ നോട്ടുക‌ൾ വിപണിയിൽ ഒരുപാട് എത്താത്തതിനാൽ പ്രേക്ഷകർ തീയേറ്ററിലേക്ക് എത്താതിരിക്കുമോ എന്ന ആശങ്കയാണ് ചിത്രത്തിന്റെ റിലീസ് നീട്ടാൻ കാരണം. ടിക്കറ്റെടുത്താൽ ബാക്കി ചില്ലറ കൊടുക്കാൻ ഇല്ലെങ്കിലോ എന്നും ചോദ്യങ്ങൾ ഉണ്ട്.

അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. റിലീസിന് തൊട്ട് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. സാജിത് ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരേ മുഖം. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ക്യാംപസ് ചിത്രം കൂടിയാണിത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :