എത്ര ചെറിയ രംഗമാണെങ്കിലും ചിത്രീകരണ സമയത്ത് താരങ്ങളുടെ ജീവന് വിലകൽപ്പിക്കണം, തനിക്കുമുണ്ടായി സമാന സംഭവം: വേദിക
ആക്ഷന്‍ രംഗങ്ങളിൽ താരങ്ങൾക്ക് വേണ്ടത്ര സുരക്ഷ നൽകുന്നില്ല: വേദിക
aparna shaji|
Last Modified ചൊവ്വ, 8 നവംബര്‍ 2016 (17:34 IST)
ഷൂട്ടിങ്ങിനിടെ ഹെലികോപ്‌റ്ററിൽ നിന്നും തടാകത്തിലേക്ക് ചാടിയ രണ്ട് കന്നട താരങ്ങൾ കൊല്ലപ്പെട്ട സംഭവം വേദനിപ്പിക്കുന്നുവെന്ന് തെന്നിന്ത്യൻ നടി വേദിക. സഹപ്രവർത്തകരുടെ മരണത്തിൽ നടുങ്ങിയിരിക്കുകയാണ് കന്നട സിനിമ ലോകം. സിനിമയിലെ ആക്ഷൻ സീനികൾ ചിത്രീകരിക്കുന്നത് വേണ്ടത്ര സുരക്ഷ സംവിധാനം ഇല്ലാതെയാണെന്ന് നടി പ്രതികരിച്ചു.
വെല്ലുവിളികൾ നിറഞ്ഞ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ സുരക്ഷാ കാര്യങ്ങളെ കുറിച്ച് ആലോചിക്കാറില്ല. ചെറിയ വേഷമാണെങ്കിൽ കൂടി അഭിനേതാക്കളുടെ ആരോഗ്യത്തേയും സുരക്ഷയേയും തള്ളിക്കളയരുതെന്നും വേദിക പറയുന്നു. തനിക്കും ഇത്തരത്തിൽ സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും വേദിക കൂട്ടിച്ചേർത്തു.
മാസ്തിഗുഡി എന്ന കന്നഡ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടിയ അനില്‍, രാഘവ് ഉദയ് എന്നീ താരങ്ങളാണ് മുങ്ങിമരിച്ചത്. സിനിമയിലെ നായകനായ ദുനിയാ വിജയ് നീന്തി രക്ഷപ്പെടുകയായിരുന്നു.