മോദി തന്നത്‌ ഇരുട്ടടി, ജനം നൽകിയത്‌ കയ്യടി; രാഷ്ട്ര പുരോഗതി ലക്ഷ്യം വെക്കുന്ന നല്ല വശങ്ങളെ കാണാതിരിക്കരുതെന്ന് ജോയ് മാത്യു

കറന്‍സി നിരോധനത്തിലൂടെ കണ്ടത് പ്രധാനമന്ത്രിയുടെ ഇച്ഛാശക്തി: ജോയ് മാത്യു

aparna shaji| Last Modified വ്യാഴം, 10 നവം‌ബര്‍ 2016 (11:01 IST)
രാജ്യത്തെ കള്ളപ്പണവും തീവ്രവാദവും ഇല്ലാതാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നടപടിയെ സ്വാഗതം ചെയ്ത് സംവിധായകനും നടനുമായ ജോയ് മാത്യു. രാഷ്ട്രീയ കാഴ്ചപ്പാടുകൾ വ്യത്യസ്തമായാലും മനുഷ്യനന്മയെയും രാഷ്ട്ര പുരോഗതിയും ലക്ഷ്യം വെച്ചുകൊണ്ടുള്ള നല്ല വശങ്ങളെ കാണാതിരിക്കുന്നത് ആത്മ വഞ്ചനയാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

രാഷ്ട്രീയ കാഴ്ചപ്പാടുകൾ വ്യത്യസ്തമാകാം. എന്നാൽപോലും മനുഷ്യനന്മയെയും രാഷ്ട്രപുരോഗതിയും ലക്‌ഷ്യം വെച്ച്‌ നടപ്പാക്കപ്പെടുന്ന നല്ല വശങ്ങളെ കാണാതിരിക്കുന്നത്‌ ആത്മ വഞ്ചനയാകും. അങ്ങിനെ നോക്കുമ്പോൾ രാഷ്ട്രീയ നിലപാടുകളിൽ വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ട്‌ തന്നെ പറയട്ടെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ രാത്രി മുതൽ നടപ്പിലാക്കിയ സാബത്തിക പരിഷ്കാരത്തിന്റെ ആദ്യപടി (500,1000 നോട്ടുകളുടെ നിരോധനം) ഇന്ത്യൻ സമ്പദ്‌ ഘടനയിൽ ഒരു ഉടച്ചു വാർക്കലിന്റെ മുന്നോടിയായി വേണം കാണാൻ.

ഇന്ത്യയുടെ സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടുത്താനെന്ന ഭാവേന സാമ്പത്തിക വിദഗ്ദർ എന്ന് ലോകം കൊണ്ടാടിയ ഭരണകർത്താക്കൾ പലരും ഓരോ വർഷത്തേയും ബജറ്റുകളിലൂടെ എങ്ങിനെ സാധാരണക്കാരനെ കൂടുതൽ നന്നായി പിഴിയാം എന്നതിൽ കവിഞ്ഞൊന്നും ചിന്തിക്കാൻ ത്രാണികാണിച്ചിരുന്നില്ല. ഇവിടെയാണൂ നരേന്ദ്ര മോഡി എന്ന പ്രധാനമന്ത്രിയുടെ ഇച്‌ഛാശക്തി നാം കാണുന്നത്‌. മോദിയുടെ 500,1000 കറൻസികളൂടെ നിരോധനത്തിലൂടെ സധാരണക്കാർക്കും നേരാം വണ്ണം നികുതി അടക്കുന്നവർക്കും തെല്ലും ആശങ്കപ്പേടേണ്ടതില്ലെന്നും എന്നാൽപലിശക്കാർ , മയക്കുമരുന്ന് കച്ചവടക്കാർ, കുഴൽപ്പണ മാഫിയകൾ, ക്വട്ടേഷൻ - കള്ളക്കടത്തു സംഘങ്ങൾ, തീവ്രവാദ - ഭീകര സംഘടനകൾ. ഭൂമാഫിയകൾ,കൈക്കൂലിക്കാരായ ഉദ്യോഗസ്തരും രാഷ്ട്രീയക്കാരും മാത്രമല്ല ഇന്ത്യൻ സമ്പദ് വ്യവസഥയെ തകർക്കണം എന്ന ഗൂഡലക്ഷ്യത്തോടെ
അയൽ രാജ്യങ്ങളുടെ സഹായത്തോടെ വൻ തോതിൽ അച്ചടിച്ച്‌ ഇന്ത്യൻ മാർക്കറ്റിലേക്കെത്തിക്കുന്ന കള്ളനോട്ടടിക്കാരായ രാജ്യദ്രോഹസംഘങ്ങൾ തുടങ്ങിയ കണക്കിൽപ്പെടാത്ത കള്ളപ്പണം കൈവശമുള്ളവർക്കെല്ലാം മോഡി കൊടുത്ത ഇരുട്ടടിയാണു ഈ പുതിയ കറൻസി നിരോധനം.

പൂനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അർഥക്രാന്തി സൻസ്‌ഥാൻ എന്ന സാബത്തിക ഉപദേശക സ്‌ഥാപനമാണത്രെ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ഇപ്പോൾ നടപ്പിലാക്കിയ പരിഷകാരത്തിനും വരാനിരിക്കുന്ന വിപ്ലകരമായ മറ്റു പരിഷകാരങ്ങൾക്കും പിന്നിൽ എന്നു പറയപ്പെടുന്നു.

ഇന്ത്യയിൽ കറൻസി നിരോധനത്തിലൂടെ കള്ളപ്പണത്തിനു തടയിടാനുള്ള പ്രധാനമന്ത്രി മോഡിയുടെ ആദ്യചുവടുവെപ്പ്‌ കയ്യടി അർഹിക്കുന്നു. എന്നാൽ വിദേശബാങ്കുകളിൽ പുതച്ചു മൂടി കിടക്കുന്ന രാജ്യത്തെ താപ്പാനകളുടെ കോടിക്കണക്കിനു പണം ഇൻഡ്യയിലേക്ക്‌ കൊണ്ടുവരും എന്ന മോഡിയുടെ മുൻ വാഗ്ദാനം നിർവേറുബോൾ മാത്രമാണു ഇപ്പോൾ കിട്ടിയ കയ്യടിക്ക്‌ അർഥമുണ്ടാവൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :