മുസ്ലീങ്ങള്‍ ഷേവ് ചെയ്യാന്‍ പാടില്ലെന്ന് ദേവ്ബന്ദ് ഫത്വ...!

ദേവ്‌ബന്ദ്| VISHNU N L| Last Updated: ശനി, 8 ഓഗസ്റ്റ് 2015 (12:17 IST)
മുസ്ലീങ്ങള്‍ താടിയും മീശയും വടിക്കുന്നതും മറ്റുള്ളവര്‍ക്ക് വടിച്ച് കൊടുക്കുന്നതും വിലക്കിക്കൊണ്ട് ദേവ്ബന്ദിലെ ദാറുല്‍ ഉലും മതകേന്ദ്രത്തിന്റെ പ്രഖ്യാപിച്ചു. ശരിയത്ത് നിയമപ്രകാരം താടി വടിക്കുന്നതും മറ്റുള്ളവര്‍ക്ക് വടിച്ച് കൊടുക്കുന്നതും ഇസ്ലാം അനുവദിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മതവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇസ്ലാം മതത്തിലുള്ള ആരെങ്കിലും ഈ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ അതില്‍നിന്ന് മാറണമെന്നും ക്ലീന്‍ ഷേവ് ചെയ്യാന്‍ പാടില്ലെന്നും ഫത്വയില്‍ പറയുന്നു. ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുസ്ലീം മതവിശ്വാസികള്‍ തങ്ങളുടെ സ്ഥാപനത്തില്‍ ഷേവ് ചെയ്യില്ല എന്ന് കാണിച്ച് ഫത്വയുടെ പകര്‍പ്പ് പതിക്കാനും ദാറുല്‍ ഉലും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം താടിയും മുടിയും വെട്ടിയൊതുക്കുന്നതിനു വിലക്ക് ഇല്ല. യുപിയിലെ ശഹരണ്‍ പൂരിലെ ബാര്‍ബര്‍ഷോപ്പ് തൊഴിലാളികളായ മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ഫുര്‍ഖാന്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫത്വ പുറപ്പെടുവ്വിച്ചിരിക്കുന്നത്. മുഫ്തിമാരായ ഫാഖ്‌റുല്‍ ഇസ്ലാം, വഖാര്‍ അലി, സൈന്‍ ഉല്‍ ഖ്വാസി എന്നിവരാണ് ഫത്വ പുറപ്പെടുവിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :