ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (12:36 IST)
ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. തെക്ക് കിഴക്കന്‍ ഏഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയില്‍ നിന്നും കരകയറ്റിയത് എം എസ് സ്വാമിനാഥന്റെ പരിശ്രമങ്ങളായിരുന്നു. 1952ല്‍ കേംബ്രിഡ്ജില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയാണ് അദ്ദേഹം ഇന്ത്യയുടെ ഹരിതവിപ്ലവത്തിന്റെ അതികായനായി മാറിയത്.

ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുമുള്ള വിത്തുകള്‍ വികസിപ്പിക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് അന്താരാഷ്ട്ര രംഗത്ത് സ്വാമിനാഥനെ പ്രശസ്തനാക്കിയത്. 1966ല്‍ മെക്‌സിക്കന്‍ ഗോതമ്പ് ഇനങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമാക്കി. ഇത് പഞ്ചാബില്‍ വമ്പന്‍ വിജയമായി തീര്‍ന്നു. സ്വാമിനാഥന്‍ രാജ്യത്തിന് നല്‍കിയ സേവനങ്ങളെ മാനിച്ച് രാജ്യം അദ്ദേഹത്തെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഏഷ്യ കണ്ട പ്രധാന വ്യക്തിത്വങ്ങളിലൊന്നായി ടൈം മാസിക സ്വാമിനാഥനെ തെരെഞ്ഞെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :