1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Australia 3rd ODI Predicted 11

India vs Australia 3rd ODI: കോലിയും രോഹിത്തും തിരിച്ചെത്തി, ശ്രേയസോ സൂര്യയോ പ്രധാനം? ഇന്നറിയാം

India vs Australia 3rd ODI Predicted 11
India vs Australia 3rd ODI: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ഇന്ന്. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. സ്‌പോര്‍ട്‌സ് 18, ജിയോ സിനിമ എന്നിവയില്‍ മത്സരം തത്സമയം കാണാം. ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. 
 
രോഹിത് ശര്‍മ, വിരാട് കോലി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഇന്ന് പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തും. ശുഭ്മാന്‍ ഗില്ലിന് വിശ്രമം അനുവദിക്കുകയാണെങ്കിലും പകരം ഇഷാന്‍ കിഷന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറാകും. ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും ഒന്നിച്ച് പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ എന്ന കാര്യത്തിലും സംശയമുണ്ട്. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍/ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മൂന്നാം ഏകദിനത്തിന് ഇന്ത്യയും ഓസീസും ഇന്ന് നേർക്കുനേർ, ഇരു ടീമുകളിലും മാറ്റങ്ങൾ അനവധി