മൂന്നാം ഏകദിനത്തിന് ഇന്ത്യയും ഓസീസും ഇന്ന് നേർക്കുനേർ, ഇരു ടീമുകളിലും മാറ്റങ്ങൾ അനവധി

അഭിറാം മനോഹർ| Last Modified ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (12:45 IST)
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനം ഇന്ന് രാജ്‌കോട്ടില്‍. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഓസ്‌ട്രേലിയക്കെതിരെ ആദ്യമായി ഒരു പരമ്പര തൂത്തുവാരുക എന്ന ചരിത്രനേട്ടത്തിനരികെയാണ്. എന്നാല്‍ പരമ്പരയില്‍ ആശ്വാസജയമാണ് ഓസീസ് ലക്ഷ്യമിടുന്നത്.

ആദ്യ 2 ഏകദിനങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടാവാതിരുന്ന രോഹിത് ശര്‍മ, വിരാട് കോലി,കുല്‍ദീപ് യാദവ് തുടങ്ങിയ താരങ്ങള്‍ ഇന്ന് തിരിച്ചെത്തും. ശുഭ്മാന്‍ ഗില്‍, മുഹമ്മദ് ഷമി,ഷാര്‍ദ്ദൂല്‍ താക്കൂര്‍ എന്നിവര്‍ ടീമിലുണ്ടാവില്ല. ഗില്ലിന്റെ അഭാവത്തില്‍ രോഹിത്തും ഇഷാന്‍ കിഷനുമാകും ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുക. അക്ഷര്‍ പട്ടേല്‍ പരിക്കില്‍ നിന്നും മോചിതനാകാത്തതിനാല്‍ ആര്‍ അശ്വിന്‍ ടീമില്‍ തുടരും.

അതേസമയം പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്വെല്‍,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഇന്ന് ഓസീസ് ടീമില്‍ തിരിച്ചെത്തും. പരിക്കിനെ തുടര്‍ന്ന് ജൂലൈയ്ക്ക് ശേഷം മാക്‌സ്വെല്‍ ഓസീസ് ടീമില്‍ കളിച്ചിട്ടില്ല. പാറ്റ് കമ്മിന്‍സ്, മാക്‌സ്വെല്‍ എന്നിവര്‍ തിരിച്ചെത്തുന്നതൊടെ ഓസീസ് കൂടുതല്‍ കരുത്തരാകും. കഴിഞ്ഞ 2 മത്സരങ്ങളിലും ഡെത്ത് ഓവറുകളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്നതായിരുന്നു ഓസീസിന്റെ തലവേദന. ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിക്കാനായാല്‍ ലോകകപ്പിനൊരുങ്ങുന്ന ഓസീസ് ടീമിന് വലിയ ആത്മവിശ്വാസമാകും അത് നല്‍കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :