ദില്ലി ചലോ മാർചിൽ നിന്നും പിന്മാറാതെ കർഷകർ, പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക്

അഭിറാം മനോഹർ| Last Modified ശനി, 28 നവം‌ബര്‍ 2020 (08:48 IST)
കാർഷിക നിയമത്തിനെതിരെ ദില്ലിക്കുള്ളിലും ദില്ലി അതിർത്തിയിലും കർഷക പ്രതിഷേധം തുടരുന്നു. ദില്ലി-ഹരിയാന അതിര്‍ത്തിയിൽ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. വടക്കൻ ദില്ലിയിലെ ബുറാഡിയിൽ സമരത്തിന് സ്ഥാലം നൽകാമെന്ന പോലീസിന്റെ നിർദേശം അംഗീകരിച്ച് ഒരു വിഭാഗം ഇന്നലെ ഡൽഹിയിൽ പ്രവേശിച്ചിരുന്നു. അതേസമയം ജന്തര്‍മന്ദിറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് സ്ഥലം നൽകണമെന്ന നിലപാടിൽ ഉറച്ച് വലിയൊരു വിഭാഗം കര്‍ഷകർ ഉറച്ചുനിൽക്കുകയാണ്.

മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്‌കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കർഷിക പ്രതിഷേധം ഇന്നലെ വലിയ സംഘർഷങ്ങൾക്ക് കാരണമായിരുന്നു.ദില്ലി ഹരിയാന അതിർത്തിയായ സിംഗുവുൽ എത്തിയ കർഷകർക്ക‌് നേരെ രാവിലെ മുതൽ പലതവണ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചെങ്കിലും കർഷകർ ശക്തമായി തിരിച്ചുവരുന്ന കാഴ്‌ച്ചയായിരുന്നു പിന്നീട് കണ്ടത്.

ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളുമായാണ് കര്‍ഷകര്‍ ദില്ലി ചലോ പ്രക്ഷോഭത്തിന്‍റെ ഭാഗമായി എത്തിയിരിക്കുന്നത്. സമരം അവസാനിപ്പിക്കണമെന്നും ഡിസംബർ 3ന് ചർച്ച ചെയ്യാമെന്നും കേന്ദ്രസർക്കാർ ഇന്നലെ വ്യക്തമാക്കി. എന്നാൽ നിയമം പിൻവലിക്കാതെ ഇനി സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എല്ലാ കര്‍ഷക സംഘടനകളും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :