കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്താനിരുന്ന ചര്‍ച്ച നാളത്തേക്ക് മാറ്റി

ശ്രീനു എസ്| Last Modified ചൊവ്വ, 29 ഡിസം‌ബര്‍ 2020 (08:42 IST)
കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്താനിരുന്ന ചര്‍ച്ച നാളത്തേക്ക് മാറ്റി. നാളെ രണ്ടുമണിക്കാണ് സര്‍ക്കാര്‍ ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കത്ത് കര്‍ഷക സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ സമരത്തിന്റെ 33-ാം ദിവസവും നിയമങ്ങള്‍ പിന്‍വലിക്കണം എന്നതടക്കം നാല് ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

അതേസമയം നിയമങ്ങള്‍ പിന്‍വലിക്കുന്നത് ഒഴികെയുള്ള ആവശ്യങ്ങളില്‍ ചര്‍ച്ചയ്ക്ക് എതിര്‍പ്പില്ലെന്നാണ് കൃഷിമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അടുത്തവര്‍ഷം തുടങ്ങുന്നതിനു മുന്‍പ് തന്നെ കര്‍ഷകരെ അനുനയിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :