കർഷകർ തെറ്റിദ്ധരിക്കപ്പെട്ടു: പുതിയ കാർഷിക നിയമം നൽകുന്നത് കൂടുതൽ സ്വാതന്ത്രമെന്ന് പ്രധാനമന്ത്രി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 നവം‌ബര്‍ 2020 (17:33 IST)
പുതിയ കാർഷിക നിയമത്തിനെതിരെയുള്ള കർഷകരുടെ പ്രതിഷേധം ശക്തമാകവെ കാർഷിക നിയമത്തെ പ്രതിരോധിച്ച് പ്രധാനമന്ത്രി. കർഷകർ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും കൂടുതൽ വിപണികൾ തെരഞ്ഞെടുക്കാൻ പുതിയ നിയമം കർഷകരെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരണാസി- പ്രയാഗ് രാജ് ആറുവരി ഹൈവേ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വലിയ വിപണികൾ വരുമ്പോൾ കര്‍ഷകര്‍ ശാക്തീകരിക്കപ്പെടുകയാണ്.കൂടുതല്‍ മികച്ച വില നല്‍കുന്നവര്‍ക്ക് നേരിട്ട് തങ്ങളുടെ കാര്‍ഷികോല്പന്നങ്ങള്‍ നല്‍കാനുളള സ്വാതന്ത്ര്യം ഒരു കര്‍ഷകന് ലഭിക്കേണ്ടതല്ലെ പ്രധാനമന്ത്രി ചോദിച്ചു. സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ സംഭവിക്കുമെന്ന് പറഞ്ഞ് ചിലർ സമൂഹത്തിൽ അഭ്യൂഹം സൃഷ്ടിക്കുകയാണ്. ഭേദഗതി കര്‍ഷകര്‍ക്ക് കൂടുതല്‍ തിരഞ്ഞെടുപ്പുകളും സുരക്ഷയും ഉറപ്പുവരുത്തുകയാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :