മോട്ടോ G 5G ഇന്ത്യൻ വിപണിയിൽ വില 20,999

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 30 നവം‌ബര്‍ 2020 (14:35 IST)
കുറഞ്ഞ വിലയിൽ മിഡ് റെയ്ഞ്ചിൽ പുതിയ 5G ഇന്ത്യൻ വിപണീയിൽ അവതരിപ്പിച്ച് മോട്ടോ. എന്ന മോഡലിനെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിലൂടെ വാങ്ങാനാകും. 6 ജിബി റാം 128 ജിബി പതിപ്പിൽ എത്തിയിരിയ്ക്കുന്ന സ്മാർട്ട്ഫോണിന് 20,999 രൂപയണ് വില, 24,999 രൂപയാണ് സ്മാർട്ട്ഫോണിന് ലിസ്റ്റ് ചെയ്തിരിയ്ക്കുന്ന വില എങ്കിലും കുറഞ്ഞ വിലയിലാണ് ഇപ്പോൾ വിൽപ്പന. ഫ്ലിപ്‌കാർട്ടിലൂടെ ഡെബിറ്റ് ക്രെഡിറ്റ് കാർഡ് ഓഫറുകൾ പ്രയോജനപ്പെടുത്തി വാങ്ങിയാൽ വില വീണ്ടും കുറയും.

6.7 ഇഞ്ച് എല്‍ടിപിഎസ് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ കരുത്തുപകരുന്ന ട്രിപ്പിൾ റിയർ ക്യാമറകളാണ് ഫോണിൽ ഉള്ളത്. 8 മെഗാപികൽ അൾട്ര വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ട്രിപ്പിൾ ക്യാമറിയിലെ മറ്റു സെൻസറുകൾ. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 750 ജി എസ്ഒ‌സി ആണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10 ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 20W ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :