ഉത്തർപ്രദേശിലെ ഉന്നാവിൽ മൂന്ന് പെൺകുട്ടികളെ കയ്യും കാലും കെട്ടി ഉപേക്ഷിച്ച നിലയിൽ; രണ്ടുപേർ മരിച്ചു, ഒരാളുടെ നില ഗുരുതരം

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 18 ഫെബ്രുവരി 2021 (08:33 IST)
ഉന്നാവ്: ഉത്തർപ്രദേശിലെ ഉന്നാവിൽ കയ്യും കാലും ബന്ദിച്ച് ഉപേക്ഷിയ്ക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് പെൺകുട്ടികൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വന സമാനമായ പ്രദേശത്തുനിന്നുമാണ് മൂന്നുപേരെയും കണ്ടെത്തിയത്. കന്നുകാലികൾക്ക് പുല്ലുതേടി പോയ പെൺകുട്ടികളെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിനൊടുവിലാണ് കൈകാലുകൾ ബന്ദിച്ച നിലയിൽ അബോധാവസ്ഥയിൽ മൂന്നുപേരെയും കണ്ടെത്തിയത്. അസോഹ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്. ലക്നൗ ഐജി ഉൾപ്പടെ സംഭവ സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിഷം ഉള്ളിൽ ചെന്നാണ് രണ്ട് പെൺകുട്ടികളും മരിച്ചത് എന്ന് പൊലീസ് വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :