ശ്രീനു എസ്|
Last Updated:
വെള്ളി, 25 ജൂണ്‍ 2021 (15:18 IST)
വാക്‌സിന്‍ നിറയ്ക്കാതെ ഒഴിഞ്ഞ സിറിഞ്ച് വച്ച് കുത്തിവയ്പ്പ് നടത്തിയതില്‍ വന്‍ വിവാദം. ബീഹാറിലെ ബഹ്‌റാംപൂര്‍ ഉറുദു സ്‌കൂളിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച് അസ്ഹര്‍ ഹുസൈന്‍ എന്നയാള്‍ക്ക് കുത്തിവയ്പ്പ് എടുക്കുന്നത് ഇയാളുടെ സുഹൃത്തായ അമര്‍ഖാന്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും വലിയ വിവാദമാകുകയുമായിരുന്നു.
നേഴ്‌സിനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു