'പുതിയ കോവിഡ് ഉപവകഭേദം അത്യന്തം അപകടകാരി, മരണനിരക്ക് കൂടുതല്‍'; വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശം സത്യമോ?

രേണുക വേണു| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2022 (15:49 IST)

ചൈനയില്‍ പടരുന്ന കോവിഡ് ഉപവകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചതിനു പിന്നാലെ ഇതേകുറിച്ചുള്ള വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഒമിക്രോണ്‍ വകഭേദമായ എക്‌സ്.ബി.ബി. അഞ്ചുമടങ്ങിലേറെ അപകടകാരിയാണെന്നും ഡെല്‍റ്റയെ അപേക്ഷിച്ച് മരണനിരക്ക് ഉയര്‍ന്നതാണെന്നും വാട്‌സ്ആപ്പ് സന്ദേശത്തില്‍ പ്രചരിക്കുന്നു. പുതിയ ഉപവകഭേദത്തിന്റെ ലക്ഷണങ്ങള്‍ അടക്കം വിവരിച്ചുള്ള വലിയൊരു പോസ്റ്റ് മലയാളത്തിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് വ്യാജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

'XBB വേരിയന്റ്

ഇനിപ്പറയുന്ന വിവരങ്ങള്‍ ശ്രദ്ധിക്കാം:'

എന്ന് തുടങ്ങുന്ന മലയാളം സന്ദേശമാണ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇത് ആളുകളെ തെറ്റിദ്ധരിക്കുന്നതും വ്യാജവുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :