ന്യൂഡല്‍ഹി|
jibin|
Last Modified ശനി, 13 ഫെബ്രുവരി 2016 (08:50 IST)
ഫേസ്‌ബുക്കിന്റെ സ്വപ്‌നപദ്ധതിയായ ഫ്രീ ബേസിക്‍സിന് ഇന്ത്യയില്‍ വിലക്കു നേരിട്ടതിനു പിന്നാലെ ഫേസ്‌ബുക്കിന്റെ ഇന്ത്യാ വിഭാഗം മേധാവി കിർത്തിഗ റെഡ്ഡി സ്ഥാനമൊഴിഞ്ഞു. കലിഫോർണിയയിലെ മെൻലോ പാർക്കിലുള്ള ഫേസ്‌ബുക്കിന്റെ ആസ്ഥാനത്തേക്ക് തിരികെ പോകുന്നതായി കീര്‍ത്തിഗ തന്നെയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
ഫേസ്‌ബുക്കിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയാണ് കിർത്തിഗ. കുടുംബം എപ്പോഴും തിരിച്ചുപോകാൻ ആഗ്രഹിച്ചിരുന്നെന്നും കുട്ടികളുടെ പഠനത്തിന് ഇപ്പോൾ തിരിച്ചുപോകുന്നത് ശരിയായ സമയമായിരിക്കുമെന്നും അവര്‍
ഫേസ്‌ബുക്കിൽ കുറിച്ചു. ഇന്ത്യയിലെ അടുത്ത മേധാവിയെ കണ്ടെത്തുന്നതിനു സഹകരിക്കുമെന്നും അവർ വ്യക്തമാക്കി. രാജിക്ക് ഫ്രീ ബേസിക്സിന് അനുമതി നിഷേധിച്ചതുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കിര്‍ത്തിഗ നിഷേധിച്ചു.
ഫ്രീ ബേസിക്‍സിന് ഇന്ത്യയില്‍ നിന്ന് തിരിച്ചടി നേരിട്ടതാണ് കീര്‍ത്തിഗയുടെ മടങ്ങി പോക്കിന് കാരണമായതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. അതേസമയം, ഇവര്‍ക്ക് പിന്‍ഗാമിയെ പ്രഖ്യാപിച്ചിട്ടില്ല. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കാനുള്ള നീക്കം ട്രായ് തടഞ്ഞതിനെ തുടര്‍ന്ന് ഫേസ്‌ബുക്ക് ഫ്രീ ബേസിക്സ് പദ്ധതി ഇന്ത്യയില്‍നിന്നു പിന്‍വലിച്ചത്.