വാഷിഗ്‌ടണ്‍|
jibin|
Last Updated:
ബുധന്‍, 3 ഫെബ്രുവരി 2016 (13:19 IST)
ഗൂഗ്‌ളിന്റെ ജീമെയിലും ഫേസ്‌ബുക്കിന്റെ വാട്സ്ആപ്പും നൂറു കോടി ഉപഭോക്‍താക്കള്‍ ഉണ്ടെന്ന്
ഗൂഗ്ൾ സിഇഒ സുന്ദർപിച്ചെ. പുതിയ നേട്ടത്തിൽ സന്തോഷമുണ്ട്. 2015 മേയിൽ 90 കോടി ഉപഭോക്താക്കളാണ് ജീമെയിലിന് ഉണ്ടായിരുന്നതെങ്കില്‍ ഒമ്പത് മാസത്തിനിടയിൽ 10 കോടിയുടെ വർധനവാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
100 കോടി ഉപഭോക്താക്കളുള്ള ഗൂഗ്ളിന്‍റെ ഏഴാമത്തെ സർവീസാണ് ജീമെയിൽ. ഗൂഗ്ൾ സെർച്ച്, ഗൂഗ്ൾ ക്രോം (മൊബൈൽ-ഡെസ്ക്ടോപ്പ്), ഗൂഗ്ൾ മാപ്സ്, ഗൂഗ്ൾ പ്ലേ, ആൻഡ്രോയിഡ്, യുട്യൂബ് എന്നിവ 100 കോടി ക്ലബ്ബിൽ ഇടംനേടിയിട്ടുണ്ട്.
ഫേസ്‌ബുക്ക് നേരത്തെ തന്നെ 100 കോടിയിൽ എത്തിയിരുന്നു. എന്നാൽ, ഫേസ്‌ബുക്കിന്‍റെ മറ്റ് സർവീസുകളായ ഇൻസ്റ്റഗ്രാം, മെസഞ്ചർ എന്നിവക്ക് 100 കോടി ക്ലബ്ബിൽ എത്താനായിട്ടില്ല.