ബിയാന്ത് സിംഗ് വധക്കേസ്: പ്രതിയെ തായ്ലന്‍ഡില്‍ നിന്നും പിടികൂടി

ബാങ്കോങ്| Last Updated: ചൊവ്വ, 6 ജനുവരി 2015 (14:53 IST)
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിംഗിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. കേസിലെ പ്രതിയായ ജഗ്താര്‍ സിംഗിനെ തായ്ലഡില്‍ നിന്നാണ് പിടികൂടിയത്.

രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പഞ്ചാബ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പഞ്ചാബ് ഭീകരസംഘടനയായ ബബര്‍ ഖല്‍സയുടെ നേതാവായ ജഗ്താര്‍ സിംഗ് 2004 ല്‍ ജയിലില്‍ നിന്നു തുരങ്കമുണ്ടാക്കി ചാടിയ നാലു പ്രതികളില്‍ ഒരാളാണ്.

1995 ഓഗസ്റ്റ് 31നാണ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിങ് കൊല്ലപ്പെട്ടത്. സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ഓഫിസില്‍ നിന്നിറങ്ങി കാറില്‍ കയറാനൊരുങ്ങുമ്പോഴായിരുന്നു സ്‌ഫോടനം നടന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :