കേന്ദ്രത്തിന് അന്ത്യശാസനം നൽകി സുപ്രീംകോടതി: ഡൽഹിക്കാവശ്യമായ ഓക്‌സിജൻ എത്തിക്കണമെന്ന് നിർദേശം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 മെയ് 2021 (19:41 IST)
ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമം ഞായറാഴ്‌ച്ച അർധരാത്രിയോടെ പരിഹരിക്കണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്.ഓക്‌സിജന്‍ ലഭിക്കാത്തതിനാല്‍ ശനിയാഴ്ച പന്ത്രണ്ട് പേര്‍ ഉള്‍പ്പെടെ കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ മാത്രം 25 പേർ മരിച്ചതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ.

ഓക്‌സിജന്‍ ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മധുകര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഉള്‍പ്പടെ വിവിധ ആശുപത്രികൾ നൽകിയ അപേക്ഷയിൽ സുപ്രീം കോടതി വെള്ളിയാഴ്‌ച്ച വാദം കേട്ടിരുന്നു. ശനിയാഴ്ചയും തുടര്‍ന്ന വാദത്തിന് ശേഷമാണ് നഗരത്തില്‍ ഓക്‌സിജന്‍ ക്ഷാമം അടിയന്തിരമായി പരിഹരിക്കാന്‍ കേന്ദസര്‍ക്കാരിന് നിര്‍ദേശം നല്‍കുന്ന 64 പേജടങ്ങിയ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :