തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് നാളെ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (12:21 IST)
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് നാളെ. ബിആര്‍എസും ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് കനത്ത പോരാട്ടം നടക്കുന്നത്. 119 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 99 മണ്ഡലങ്ങളും നിലവില്‍ ബിആര്‍എസിന്റെ കൈവശമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍, പ്രിയങ്ക തുടങ്ങിയവര്‍ സംസ്ഥാനത്തെത്തിയിരുന്നു. പത്തുവര്‍ഷത്തെ ഭരണമാണ് ബിആര്‍എസും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും പ്രചാരണത്തില്‍ ഉയര്‍ത്തി കാണിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :