ഈ രേഖകള്‍ ഇല്ലാതെ ഒരു സ്ഥാനാര്‍ത്ഥിക്കും ഏജന്റിനും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ശ്രീനു എസ്| Last Modified വ്യാഴം, 29 ഏപ്രില്‍ 2021 (11:53 IST)
നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ മുഴുവന്‍ വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ ഒരു സ്ഥാനാര്‍ത്ഥിക്കും ഏജന്റിനും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മെയ് രണ്ടിനാണ് വിവിധ സംസ്ഥാനങ്ങളിലെ നിയമ സഭാ വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ രേഖയോ സമര്‍പ്പിക്കണം. മെയ് രണ്ടിന് കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

ഏപ്രില്‍ 30നോ മെയ് ഒന്നിനോ ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്ന എല്ലാരും സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും പിപിഇ ധരിച്ച് ഇരിക്കുകയും വായുസഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യണം എന്നും നിര്‍ദേശമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :