ടോക്ക്യോ|
Sajith|
Last Modified വ്യാഴം, 14 ജനുവരി 2016 (12:59 IST)
വടക്കന്‍ ജപ്പാനിലെ ഹൊക്കായ്‌ദോ ദ്വീപില്‍ റിക്ടര്‍ സ്‌കെയില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഭൂചലനത്തില്‍ വന്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമുദ്രനിരപ്പില്‍ ഉണ്ടായ നേരിയ മാറ്റം പ്രദേശത്ത് ഭീതി പടര്‍ത്തിയെങ്കിലും അത് സുനാമിയ്ക്കുള്ള സാധ്യത അല്ലെന്ന് അധികൃതര്‍ അറിയിച്ചു.
2011 മാര്‍ച്ച് 11ന് ആയിരുന്നു ഇതിനു മുന്‍പ് ജപ്പാനില്‍ ഭൂചലനം അനിഭവപ്പെട്ടത്. ആണവ നിലയങ്ങളുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന വിധത്തിലായിരുന്നു അന്നത്തെ ഭൂചലനം. ജപ്പാനിലെ വടക്കുകിഴക്കന്‍ തീരത്തുണ്ടായ 9.0 തീവ്രതയുള്ള ആ
ഭൂചലനത്തെ തുടര്‍ന്ന് പ്രദേശങ്ങളില്‍ സുനാമി അനുഭവപ്പെട്ടിരുന്നു.