ഇംഫാല്‍|
JOYS JOY|
Last Modified തിങ്കള്‍, 4 ജനുവരി 2016 (14:14 IST)
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ ഭൂചലനത്തില്‍ എട്ടു പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറോളം പേര്‍ക്ക് ഭൂചലനത്തില്‍ പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 04.36 ഓടെയാണ് റിക്‌ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിരവധി കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നു.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ടമെങ്‌ലോംഗ് ജില്ലയാണെന്ന് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പ് പറഞ്ഞു. അതേസമയം, സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് പ്രിന്‍സിപ്പള്‍ സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു.
അസം, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു.
അയല്‍രാജ്യങ്ങളായ മ്യാന്‍മര്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.