രേണുക വേണു|
Last Modified ബുധന്‍, 9 നവംബര്‍ 2022 (12:10 IST)
ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് യു.യു.ലളിത് വിരമിച്ച സാഹചര്യത്തിലാണ് പിന്‍ഗാമിയായി ചന്ദ്രചൂഡ് സ്ഥാനമേറ്റത്. 2024 നവംബര്‍ 24 വരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കസേരയില്‍ ചന്ദ്രചൂഡ് ഉണ്ടാകും. ഡി.വൈ.ചന്ദ്രചൂഡിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തില്ല.