നഷ്ടം അഞ്ചുപൈസ; നിയമപ്പോരാട്ടം 41 വര്‍ഷം

ന്യൂഡല്‍ഹി| VISHNU.NL| Last Modified ഞായര്‍, 27 ജൂലൈ 2014 (11:31 IST)
വെറും അഞ്ചു പൈസ നഷ്ടം വരുത്തിയ കണ്ടകടര്‍ക്കെതിരെ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ കേസ് നടത്തുന്നു അതും കഴിഞ്ഞ 41 വര്‍ഷമായി. കളക്ഷനില്‍ അഞ്ചു പൈസ പിഴവ്‌ വരുത്തിയ ഇപ്പോള്‍ 70 വയസ്സുള്ള മുന്‍ കണ്ടക്‌ടറുമായാണ്‌ രണ്‍വീര്‍ സിംഗുമായിട്ടാണ്‌ കേസ്‌ കളിക്കുന്നത്‌.

1973 ല്‍ ആണ് ഇതിനാസ്പദമായ സംഭവം നടക്കുന്നത്. ഒരു യാത്രക്കാരിയ്‌ക്ക് 15 പൈസ ചാര്‍ജ്‌ജ് വരുന്ന യാത്രയ്‌ക്ക് 10 പൈസ വാങ്ങിയതായി കണ്ടെത്തിയ ടിക്കറ്റ് ചെക്കര്‍മാര്‍ രണ്‍വീര്‍ സിംഗ് കോര്‍പ്പറേഷനേ വഞ്ചിച്ചെന്ന് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

ഇതേ തുടര്‍ന്ന് ഇയാളെ പൊതുമുതലിന്‌ നഷ്‌ടം വരുത്തിയെന്ന കുറ്റം ചുമത്തി സര്‍വീസില്‍ നിന്നും പിരിച്ചു വിടുകയും ചെയ്‌തു.എന്നാല്‍ സംഭവത്തില്‍ താന്‍ ഇരയാക്കപ്പെടുകയായിരുന്നെന്ന്‌ കാണിച്ച്‌ സിംഗ്‌ ഡിറ്റിസി യെ 1976 ല്‍ ലേബര്‍ കോടതിക്ക്‌ മുന്നില്‍ കൊണ്ടുവരികയും 1990 ല്‍ കോടതി സിംഗിന്‌ അനുകൂലമായി വിധിക്കുകയും ചെയ്‌തു.

എന്നാല്‍ വിധി അംഗീകരിക്കാ‍ത്ത കോര്‍പ്പറേഷന്‍ കേസ് ഹൈക്കോടതിക്ക് വിട്ടു. നിണ്ടകാലത്തിനു ശേഷം 2008 ല്‍ കോടതി ഡിറ്റിസിയുടെ അപ്പീല്‍ തള്ളുകയും ചെയ്‌തു.

അതോടെ തനിക്ക് ഇത്രയും കാലം നഷ്ടമായ ശമ്പളം ലഭിക്കണമെന്നാവശ്യപ്പെട്ട് രണ്‍വീര്‍ സിംഗ് കോടതിയെ സമീപിച്ചു.

ഈ ആവശ്യത്തിനെതിരേ ഡിറ്റിസി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഒരു ജീവനക്കാരന്‍ സര്‍ക്കാരിനെ വഞ്ചിക്കാന്‍ അനുവദിക്കരുതെന്നും സിംഗ്‌ മുമ്പ്‌ അനേകം യാത്രക്കാരെ സൗജന്യമായി യാത്ര ചെയ്യാന്‍ അനുവദിച്ച ആളാണെന്നും ഇക്കാര്യം തെളിഞ്ഞതിനെ തുടര്‍ന്നാണ്‌ പുറത്താക്കിയതെന്നും ഡിറ്റിസി പറയുന്നു. ഹിമാ കോഹ്ലിയുടെ മുന്നിലാണ്‌ ഇപ്പോള്‍ കേസ്‌ നടക്കുന്നത്‌.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :