മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിക്കല്‍; ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി

കൊച്ചി| VISHNU.NL| Last Modified വെള്ളി, 25 ജൂലൈ 2014 (15:05 IST)
കഴിഞ്ഞ എല്‍‌ഡി‌എഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ മൂന്നാര്‍ കൈയ്യേരം ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. ക്ലൗഡ് 9, അബാദ് ഗ്രൂപ്പ് എന്നീ ഗ്രൂപ്പുകള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സര്‍ക്കാരിന് തിരിച്ചടി നേരിട്ടത്.

ഇവരുടെ ഭൂമി പിടിച്ചെടുത്ത നടപടി റദ്ദാക്കിയ ഹൈക്കൊടതി മൂന്നാര്‍ ദൗത്യസേന പൊളിച്ചുനീക്കിയ ക്ലൗഡ്9 റിസോര്‍ട്ടിന് സര്‍ക്കാര്‍ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനാവശ്യ തിടുക്കം കാട്ടിയതായും കോടതി പറഞ്ഞു.

അതേസമയം, മൂന്നാര്‍ ദൗത്യസംഘമായിരുന്ന രാജുനാരായണ സ്വാമിക്ക് 15,000 രൂപ പിഴ ചുമത്തിയ നടപടിയും കോടതി റദ്ദാക്കി. പിഴ ചുമത്തിയതിനെതിരെ രാജു നാരായണ സ്വാമിയും സര്‍ക്കാരും അപ്പീല്‍ നല്‍കിയിരുന്നു. സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി. രാജു നാരായണ സ്വാമി സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കുക മാത്രമാണ് ചെയ്തതെന്നും അതിനാല്‍ പിഴ നല്‍കേണ്ടത് സര്‍ക്കാരാണെന്നും കോടതി ഉത്തരവിട്ടു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :