കാവിയണിഞ്ഞ് ദൂരദര്‍ശന്‍ ന്യൂസ്; പുതിയ ലോഗോ പുറത്തിറക്കി

doordarshan
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 ഏപ്രില്‍ 2024 (08:35 IST)
doordarshan
കാവിയണിഞ്ഞ് ദൂരദര്‍ശന്‍ ന്യൂസിന്റെ പുതിയ ലോഗോ. സോഷ്യല്‍ മീഡിയ എക്‌സിലൂടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ പുതിയ മാറ്റം. റൂബി ചുവപ്പ് നിറത്തിലുണ്ടായിരുന്ന ലോഗോയാണ് കാവി നിറത്തിലേക്ക് മാറിയിരിക്കുന്നത്

മൂല്യങ്ങള്‍ അതേപടി നിലനില്‍ക്കുന്നതോടൊപ്പം ഞങ്ങള്‍ രൂപത്തില്‍ എത്തുകയാണെന്നും മുന്‍പില്ലാത്തവിധം വാര്‍ത്താ യാത്രയ്ക്ക് തയ്യാറാകൂവെന്നുമാണ് വീഡിയോയുടെ അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. കൂടാതെ ഞങ്ങള്‍ ധൈര്യത്തോടെ പറയുന്നു, വേഗതയ്ക്ക് മേല്‍ കൃത്യത, അവകാശവാദങ്ങള്‍ക്ക് മേല്‍ വസ്തുത, ഡിഡി ന്യൂസിലാണോ അത് സത്യമാണ്- വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :