ഇന്ത്യയിലെ കോണ്‍സുലേറ്റില്‍ നിന്ന് ഇന്ത്യന്‍ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 12 ഏപ്രില്‍ 2024 (19:12 IST)
ഇന്ത്യയിലെ കോണ്‍സുലേറ്റില്‍ നിന്ന് ഇന്ത്യന്‍ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ. ഇന്ത്യയില്‍ ജോലി ചെയ്യുന്ന നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് വിവരം. അതേസമയം വിസ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടില്ലെന്നും ഇന്ത്യക്കാരെ സന്ദര്‍ശനത്തിനും പഠനത്തിനും ജോലിക്കുമെല്ലാം കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കനേഡിയന്‍ അധികൃതര്‍ പറഞ്ഞു.

ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദ്ദീപ് സിംഗ് നിജ്ജര്‍ കാനഡയില്‍ വച്ച് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയത്. നിജ്ജറുടെ കൊലപാതകം കഴിഞ്ഞ ദിവസവും ജസ്റ്റിന്‍ ട്രൂഡോ ഉന്നയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :