സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 17 ഏപ്രില്‍ 2024 (13:45 IST)
തമിഴ്‌നാട്ടില്‍ വന്‍ സ്വര്‍ണവേട്ട. ലോറിയില്‍ നിന്ന് തമിഴ്‌നാട് ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തത് 1425 കിലോ സ്വര്‍ണമാണ്. ശ്രീപെരുമ്പതൂരിനടുത്ത് വണ്ടലൂര്‍ വെച്ചാണ് ഉദ്യോഗസ്ഥരുടെ സംഘം സ്വര്‍ണ്ണം പിടികൂടിയത്. ഏകദേശം 900 കോടിയുടെ മൂല്യമുള്ള സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ആയുധധാരികളുള്ള വാനില്‍ പെട്ടിയില്‍ അടുക്കിവെച്ച നിലയിലായിരുന്നു സ്വര്‍ണ്ണക്കട്ടികള്‍. ഒരാള്‍ കാറിലും ഈ വാനിനെ പിന്തുടര്‍ന്നു.
വാഹനം തടഞ്ഞപ്പോള്‍ വാഹനങ്ങളിലുള്ളവര്‍ പറഞ്ഞത് അവര്‍ കാഷ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്നവരാണെന്നും ശ്രീപെരുമ്പതൂരിലുള്ള കമ്പനിയുടെ ശാഖയിലേക്ക് ചരക്ക് കൊണ്ടുപോവുകയാണെന്നുമായിരുന്നു. 400 കിലോഗ്രാം സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് നല്‍കിയ നിയമപരമായ രേഖകള്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നു. പക്ഷെ 1025 കിലോഗ്രാം സ്വര്‍ണ്ണത്തിന് രേഖകളുണ്ടായിരുന്നില്ല.