ന്യൂഡല്‍ഹി|
Last Modified ഞായര്‍, 6 ജൂലൈ 2014 (14:19 IST)
പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കര്‍ണാടക സര്‍ക്കാറിന്റെ സത്യവാങമൂലം. മദനിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കര്‍ണാടകയുടെ സത്യവാങ്മൂലം.
ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ജാമ്യം ലഭിക്കാന്‍ മദനി നുണ പറയുകയാണ്. മദനിക്കാവശ്യമായ ചികിത്സ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ചികിത്സക്കായി ഇതുവരെ നാല് ലക്ഷം രൂപ ചിലവാക്കിയെന്നും സത്യവാങ്മൂലത്തിലുണ്ട്.