രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു, കൊച്ചിയിൽനിന്ന് 17 സർവീസുകൾ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 25 മെയ് 2020 (08:48 IST)
രാജ്യത്ത് അഭ്യര വിമാന സർവീസുകൾ പുനരാരംഭിച്ചു. ആന്ധ്രാപ്രദേശ് പശ്ചിമ ബംഗൾ ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് വിമാന സർവീസുകൾ പുനരാരംഭിച്ചത്. 62 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിയ്ക്കുന്നത്. കൊച്ചിയിനിന്നും പതിനേഴ് സർവീസുകളാണ് ഉള്ളത്. മറ്റു നഗരങ്ങളിൽനിന്നും കൊച്ചിയിലേക്കും 17 വിമാനങ്ങൾ എത്തും.

കൊച്ചിയിൽനിന്നും ഇന്ന് പുറപ്പെടുന്നത് വിമാനങ്ങളിൽ, നലുവിതം സർവീസുകൾ ബംഗളുരുവിലേയ്കും, മുംബൈയിലേക്കുമാണ്. ഡൽഹിയിലേക്ക് രണ്ട് വീതവും, തിരുവനന്തപുരത്തേക്കും കണ്ണൂരിലേയ്ക്കും ഓരോ സർവീസുകൾ വീതവുമാണ് ഉള്ളത്. കൊച്ചിയിൽനിന്നും ഈ ആഴ്ച 113 സർവീസുകൾ ഉണ്ടാകും. ഡൽഹിൽനിന്നും 380 സർവീസുകളാണ് ഉള്ളത്. ഇതിൽ 25 എണ്ണം കൊച്ചിയിലേയ്ക്കാണ്. മുംബൈ ചെന്നൈ വിമാനത്താവളങ്ങളിലേയ്ക്ക് ഒരുദിവസം 25 വിമനങ്ങൾ മാത്രമാണ് എത്തുക. രോഗലക്ഷണങ്ങൾ ഇല്ല എന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ യാത്ര അനുവദിയ്ക്കു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :