അനുബന്ധ വാര്‍ത്തകള്‍
- മോദിയുടെ 3000 കോടിയുടെ പ്രതിമയും പിണറായിയുടെ 20 കോടിയുടെ കിടപ്പാടവും!
- ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ, സ്റ്റാച്യു ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
- പട്ടേൽ പ്രതിമ ഇന്ന് ഉദ്ഘാടനം ചെയ്യും; പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യില്ല, ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ആദിവാസി നേതാക്കൾ
- ഒരിക്കൽ ഇഷ്ടപ്പെടാതിരുന്ന സർദാറിന്റെ പേര് ബിജെപിക്ക് ഇപ്പോൾ ഇഷ്ടമായത് എങ്ങനെ?- മോദിയെ പരിഹസിച്ച് വഗേല
- കേന്ദ്രം നീങ്ങുന്നത് കേരളത്തിനെതിരായി; മന്ത്രിമാര്‍ക്ക് അനുമതി കൊടുക്കാതിരുന്നത് വെറും മുട്ടാപ്പോക്ക് നയം: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
ഇതെന്താ പക്ഷി കാഷ്ഠമോ?:- മോദിയെ ട്രോളി ദിവ്യ സ്പന്ദന
ഇതെന്താ പക്ഷി കാഷ്ഠമോ?:- മോദിയെ ട്രോളി ദിവ്യ സ്പന്ദന
മോദിയെ ട്രോളുന്നത് ഒരു വീക്ക്നസായി ഏറ്റെടുത്തിരിക്കുകയാണ് നടിയും കോൺഗ്രസ് നേതാവുമായ ദിവ്യാ സ്പന്ദന. 3000 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമക്കരികില്‍ നില്ക്കുന്ന പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ടാണ് ഇപ്പോൾ ദിവ്യ രംഗത്തെത്തിയിരിക്കുന്നത്.
പ്രതിമയുടെ കാല്ചുവട്ടില് മോദി നില്ക്കുന്ന ചിത്രത്തെ പരിഹസിച്ച്, ‘ഇതെന്താ പക്ഷി കാഷ്ഠമാണോ’ എന്ന അടിക്കുറിപ്പോടെ ട്വിറ്ററിലാണ് മോദിയുടെ ചിത്രം ഉൾപ്പെടെ ദിവ്യ പങ്കുവെച്ചത്. അതേസമയം ദിവ്യയുടെ ട്വീറ്റിനെതിരെ കടുത്ത എതിര്‍പ്പുമായി ബി ജെ പി രംഗത്തെത്തി.
അതേസമയം, ദിവ്യയുടെ ഭാഷ അല്പം കടന്നുപോയെന്നാണ് കോണ്‍ഗ്രസില്‍ നിന്നും ആക്ഷേപം ഉയരുന്നത്. കോണ്‍ഗ്രസിന്റെ മൂല്യത്തകര്‍ച്ചയാണ് ദിവ്യയുടെ ട്വീറ്റിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബി ജെ പി വിമര്‍ശിച്ചു. സര്‍ദാര്‍ പട്ടേലിനെതിരായ അധിക്ഷേപവും നരേന്ദ്ര മോദിയോടുള്ള വെറുപ്പും ചേര്‍ന്നതാണ് ആ ഭാഷ. ഇതാണ് രാഹുല്‍ ഗാന്ധിയുടെ സ്നേഹത്തിന്റെ രാഷ്ട്രീയമെന്നും ബി ജെ പി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വിമര്‍ശിച്ചു.