'ശബരിമല വിഷയത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമല്ല, അഭിപ്രായ വ്യത്യാസമാണ്': ഖുശ്‌ബു

'ശബരിമല വിഷയത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമല്ല, അഭിപ്രായ വ്യത്യാസമാണ്': ഖുശ്‌ബു

Rijisha M.| Last Modified വെള്ളി, 2 നവം‌ബര്‍ 2018 (07:53 IST)
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത് ആശയക്കുഴപ്പമല്ലെന്നും മറിച്ച് അഭിപ്രായ വ്യത്യാസമാണെന്നും നടി ഖുശ്‌ബു. ഈ വിഷയവുമായി കോൺഗ്രസിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. കേന്ദ്രസംസ്ഥാന നേതൃത്വങ്ങളും തമ്മിൽ ധാരണകളില്ല. മധ്യപ്രദേശില്‍ തെരഞ്ഞുപ്പ് പ്രചാരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു നടി.

സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ചരിത്രവിധി അന്തിമമാണ്. എന്നാല്‍ നൂറ്റാണ്ടുകളായി പിന്തുടര്‍ന്നു പോന്നിരുന്ന ആചാരങ്ങളാണ് കോടതി നിര്‍ത്തലാക്കിയത്. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഈ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായമാണ് നിലനില്‍ക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.

സ്ത്രീപ്രവേശനത്തെ ഉയര്‍ത്തിക്കാണിച്ച്‌ ഒരു വര്‍ഗീയ ധ്രുവീകരണത്തിന് വഴി തെളിക്കുകയാണ് ബിജെപി ചെയ്യുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് അവര്‍ ലക്ഷ്യമാക്കുന്നത്. സ്ത്രീകളെയും പുരുഷന്‍മാരെയും വേര്‍തിരിക്കുന്നത് ശരിയായ രീതിയല്ല. അതിനോട് കോൺഗ്രസ് യോജിക്കുന്നുമില്ല. കേരളത്തിലെ സ്ത്രീകളടക്കമുള്ളവര്‍ ആചാരങ്ങളെ പിന്തുണയ്ക്കുകയും പിന്തുടരുകയും ചെയ്യുന്നവരാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :