ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 24 ഫെബ്രുവരി 2015 (14:16 IST)
രാഹുല്‍ ഗാന്ധി അവധിയില്‍ പ്രവേശിച്ചതിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം തുടങ്ങിയിരിക്കെ രാഹുല്‍ ഗാന്ധി അവധിയില്‍ പ്രവേശിച്ചത് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അതൃപ്തരാണെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് ദിഗ്വിജയ് സിംഗിന്റെ വിമര്‍ശനം.
പാര്‍ട്ടിയില്‍ നിന്ന് അവധി എടുത്തു മാറി നില്‍ക്കുന്നതില്‍ തെറ്റില്ലെന്ന് ദിഗ് വിജയ സിംഗ് പറഞ്ഞു. എന്നാല്‍
ബജറ്റ് സമ്മേളനം ഒഴിവാക്കിയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരിക്കുന്നതെന്നും ഈ സമയത്ത് അവധിയെടുത്തത് ശരിയായില്ളെന്നും ദിഗ് വിജയ് സിംഗ് അഭിപ്രായപ്പെട്ടു.എന്നാല്‍ സമാധാനപരമായി ചിന്തിക്കുന്നതിന് രാഹുലിന് അവധി ആവശ്യമാണെന്നും അത് അനുവദിക്കുന്നതില്‍ തെറ്റില്ലെന്നുമുള്ള നിലപാടിലാണ് പാര്‍ട്ടി നേതൃത്വം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.