കള്ളപ്പണം തിരിച്ചെത്തിക്കുമെന്ന് പറഞ്ഞ മോഡി ധരിക്കുന്നത് 10 ലക്ഷത്തിന്റെ കോട്ട്; ആഞ്ഞടിച്ച് രാഹുല്‍ !

ന്യൂഡല്‍ഹി| Last Modified വ്യാഴം, 29 ജനുവരി 2015 (17:56 IST)
പ്രധാനമന്ത്രി നേരന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ ഒബാമയുമായി നടത്തിയ കൂടികാഴ്ചയില്‍ മോഡി ധരിച്ചത് 10 ലക്ഷത്തിന്റെ കോട്ടാണെന്ന് രാഹുല്‍ ഗാന്ധി അരോപിച്ചു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കള്ളപ്പണം തിരിച്ചെത്തിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ വ്യക്തിയാണ് നേരേന്ദ്ര മോഡിയെന്നും ഈ വാഗ്ദാനം പൂര്‍ത്തിയാക്കാതെ മോഡി ധൂര്‍ത്ത് കാണിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

ഒബാമയുടെ സന്ദര്‍ശനവേളയില്‍ മോഡി ധരിച്ച വസ്ത്രം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നരേന്ദ്ര ദാമോദര്‍ദാസ് മോഡിയെന്ന് പേര് ആയിരം തവണ മഞ്ഞ നൂലുകൊണ്ട് എഴുതിയ സ്യൂട്ടാണ് അദ്ദേഹം ധരിച്ചിരുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :