ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (15:15 IST)
ഹിന്ദു ഫണ്ടമെന്റലിസ്റ്റുക്ലേ മാത്രമല്ല മുസ്ലീം മത ഭ്രാന്തന്മാരേയും കോണ്‍ഗ്രസ് എതിര്‍ക്കണമെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ദിഗ് വിജയ് സിംഗ് അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ മതേതര കാഴ്ചപ്പാടുകളില്‍ വെള്ളം ചേര്‍ക്കുന്നതാണ് സമീപകാലത്തുണ്ടായ തിരിച്ചടികള്‍ക്ക കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിന്ദു ഫണ്ടമെന്റലിസം പോലെ തന്നെ അപകടകരമാണ് മുസ്ലിം മതഭ്രാന്തും. ഹിന്ദു മതഭ്രാന്തിനെ എതിര്‍ക്കുന്ന അതേ പോലെ മുസ്ലിം മതഭ്രാന്തിനെയും പാര്‍ട്ടി നേരിടണം. വേണ്ടത്ര ശക്തിയായി മുസ്ലിം മതഭ്രാന്തിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഇത് ബി ജെ പിക്ക് രാഷ്ട്രീയമായി മൈലേജ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസിലേ നിരവധി ആളുകള്‍ പാര്‍ട്ടിയുടെ നയ വ്യതിയാനങ്ങള്‍ക്കെതിരേ രംഗത്തു വന്നിരുന്നു. ചില പ്രത്യേക സമുദായക്കാര്‍ക്കും സംഘടനകള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നതായി ജനങ്ങള്‍ക്ക് തോന്നലുണ്ട് എന്ന് മുന്‍ കേന്ദ്ര മന്ത്രി എകെ ആന്റണിയും മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.