തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (12:36 IST)
അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന കൃഷിമന്ത്രി കെപി മോഹനനെ പുറത്താക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്സ്. കൃഷി വകുപ്പില്‍ സര്‍വ്വത്ര അഴിമതിയാണ് നടമാടുന്നത്. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ 'നീര' യുടെ ഫണ്ടും മന്ത്രി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നും അതിനാല്‍ കൃഷിമന്ത്രിയെ പുറത്താക്കണമെന്നും കര്‍ഷക കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെജെ ജോസഫാണ് കടുത്ത ആക്ഷേപങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
നീര ഫണ്ട് തട്ടിയെടുക്കാന്‍ മന്ത്രി ശ്രമിച്ചത് കൂടാതെ കുട്ടനാട്, ഇടുക്കി പാക്കേജുകള്‍ മന്ത്രി അട്ടിമറിച്ചു. നീര കമ്പനികളെ സഹായിക്കാനായി സര്‍ക്കാര്‍ വകമാറ്റിയ 15 കോടി രൂപ പ്രവര്‍ത്തന രഹിതമായി കിടന്ന കോക്കനട്ട് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന് നല്‍കി മന്ത്രിയും ശിങ്കിടികളും ആ പണം തട്ടിയെടുക്കാന്‍ കൃഷിമന്ത്രി ശ്രമിക്കുന്നതായും കര്‍ഷക കോണ്‍ഗ്രസ് വ്യക്തമാക്കി.
മന്ത്രി പലതരത്തിലുള്ള അഴിമതികള്‍ നടത്തുകയാണ് വകുപ്പിലെ സ്ഥലം മാറ്റത്തിനും ഉദ്യേഗ കയറ്റത്തിനുമായി കെപി മോഹനന്‍ പണം വാങ്ങുന്നതായും കെജെ ജോസഫ് പറഞ്ഞു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സമിതി ഇന്ന് ചേരും. യോഗത്തില്‍ കെപിസിസി പ്രസിഡന്റ് വിഎംസുധീരന്‍ പങ്കെടുക്കും. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ഷക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെജെ ജോസഫ് ഇത്തരത്തില്‍ ആഞ്ഞടിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.