തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (10:54 IST)
കോണ്‍ഗ്രസില്‍ സ്ത്രീകള്‍ അധികാരസ്ഥാനങ്ങളില്‍ നിന്ന്
തള്ളപ്പെടുകയാണെന്നും. പാര്‍ട്ടിയിലെ നേര്‍ച്ചക്കോഴികളാണ് സ്ത്രീകളെന്നും കെപിസിസി ജനറല്‍സെക്രട്ടറി പത്മജ വേണുഗോപാല്‍.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉണ്ടാവുന്ന കോടതി പരാമര്‍ശങ്ങളിലും പാമൊലിന്‍ കേസിലും മുഖ്യമന്ത്രിക്കൊപ്പം പാര്‍ട്ടി നിന്നു. പാമൊലിന്‍ കേസില്‍ കരുണാകരനുണ്ടായ ദൌര്‍ഭാഗ്യം ഉമ്മന്‍ ചാണ്ടിക്കുണ്ടായില്ല എന്നത് സന്തോഷം നല്‍കുന്നുവെന്നും പത്മജ വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തോല്‍ക്കാന്‍ സാധ്യത കൂടുതലുള്ള സീറ്റുകളാണ് സ്ത്രീകള്‍ക്ക് നല്‍കുന്നത്. പ്രധാന സ്ഥാനങ്ങളില്‍ നിന്ന് താനുള്‍പ്പടെയുള്ള സ്ത്രീകള്‍ തഴയപ്പെടുകയാണ്. ഈ രീതി പാര്‍ട്ടി അവസാനിപ്പിക്കണമെന്നും കെപിസിസി ജനറല്‍സെക്രട്ടറി പറഞ്ഞു.
മദ്യനയത്തിലുള്‍പ്പടെയുള്ള കാര്യങ്ങളില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പിടിവാശി പാര്‍ട്ടിക്ക് ഗുണംചെയ്യും. അദ്ദേഹത്തിന്റെ നിലപാട് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തമായി മുന്നോട്ട് നയിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പത്മജ പാര്‍ട്ടി നിലപാടുകളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.