ഡീസൽ മോഷണം : കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസ്

എ കെ ജെ അയ്യർ| Last Updated: വ്യാഴം, 19 ജനുവരി 2023 (14:57 IST)
കൊല്ലം: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് മോഷ്ടിച്ച ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. കൊല്ലം ഡിപ്പോയിലെ ഡ്രൈവർ എസ്.സലീമിനെതിരെ കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം രാവിലെ അഞ്ചു മണിക്ക് ഡിപ്പോയിലെ ഡീസൽ പമ്പിനടുത്ത് പാർക്ക് ചെയ്തിരുന്ന ബസ്സിൽ നിന്നാണ് പത്ത് ലിറ്റർ ഡീസൽ മോഷ്ടിച്ച സമയത്ത് പാമ്പ് ഓപ്പറേറ്റർ എത്തി കന്നാസിൽ നിറച്ച ഡീസലുമായി സലീമിനെ പിടികൂടുകയായിരുന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ പോലീസിൽ വിവരം അറിയിച്ചു.

എന്നാൽ പോലീസ് എത്തിയപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞു. കൊല്ലം കുളത്തൂപ്പുഴ സർവീസിന് പോകേണ്ട ഡ്യൂട്ടിയിലുള്ള ഡ്രൈവറായിരുന്നു സലിം. ഇയാളെ സർവീസിൽ നിന്ന് പിരിച്ചു വിടുന്നത് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കും എന്നാണു സൂചന.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :