ഡീസൽ വിലയിൽ ഇന്നും വർധനവ്, രണ്ട് ദിവസത്തിനിടെ 48 പൈസയുടെ വർധനവ്

അഭിറാം മനോഹർ| Last Modified ഞായര്‍, 26 സെപ്‌റ്റംബര്‍ 2021 (08:39 IST)
രാജ്യത്ത് വിലയിൽനിന്നും വർധനവ്. 26 പൈസയാണ് ഇന്ന് ഉയർന്നത്. ഇതോടെ കൊച്ചിയിൽ ഡീസൽ വില 94.05 രൂപയായി. അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല.രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് കൂട്ടിയത്. കഴിഞ്ഞ ദിവസം 23 പൈസയുടെ വര്‍ധനവ് ഉണ്ടായിരുന്നു.

ഇതിന് മുൻപ് ജൂലൈ പതിനഞ്ചിനായിരുന്നു ഡീസൽ വില അവസാനമായി കൂട്ടിയത്. മെയ് നാല് മുതല്‍ ജൂലൈ പതിനേഴ് വരെ 9.14 രൂപയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. പെട്രോളിന് 11.44 രൂപയും ഈ കാലയളവിൽ വർധിച്ചു. ഇതോടെ രാജ്യത്ത് വില 100 കടന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :