രാജ്യത്ത് ഡീസലിന് വീണ്ടും വില വര്‍ധിച്ചു

ശ്രീനു എസ്| Last Updated: ചൊവ്വ, 21 ജൂലൈ 2020 (12:59 IST)
രാജ്യത്ത് ഡീസലിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. ഡിസലിന്റെ വില ലിറ്ററിന് 12 പൈസയാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഡിസലിന്റെ വില 77.45 രൂപയായി വര്‍ധിച്ചു. പെട്രോളിന്റെ വിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ ഡീസലിന്റെ വില 81.64 രൂപയായി ഉയര്‍ന്നു.

പെട്രോളിന്റെ വില ഡല്‍ഹിയില്‍ 80. 43 രൂപയാണ്. ജൂണ്‍ 29 ന് ശേഷം പെട്രോളിന്റെ വിലയില്‍ ലിറ്ററിന് അഞ്ച് പൈസ മാത്രമാണ് വര്‍ധിച്ചത്. ജൂണ്‍ എഴിനുശേഷം പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ ലിറ്ററിന് യഥാക്രമം 9.5 രൂപയും 11.5 രൂപയുമാണ് വര്‍ധനയുണ്ടായിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :