വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 21 ജൂലൈ 2020 (12:17 IST)
മണ്ണിടിച്ചിലിൽനിന്നും താലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ബൈക്ക് യാത്രികന്റെ വീഡിയോ ഇപ്പോൾ തരംഗമായി മാറിയിരിയ്ക്കുകയാണ്. നിമിഷങ്ങളുടെ മാത്രം വ്യത്യാസത്തിലാണ് യുവാവ് രക്ഷപ്പെട്ടത് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് പൂർണമായും മണ്ണിൽപുതഞ്ഞു. ഈ വർഷം ഏപ്രിലിൽ ഇന്തോനേഷ്യയിൽ ഉണ്ടായ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിയ്ക്കുന്നത്.
റോഡിന് മറുവശത്തുനിന്നും മണ്ണിടിച്ചിൽ തുടങ്ങിയപ്പോഴേയ്ക്കും ഒരു യുവാവ് ബൈക്കിൽ അതിന് മുന്നിൽ എത്തി കഴിഞ്ഞിരുന്നു. ആദ്യം ബൈക്ക് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടക്കില്ല എന്ന് മനസിലായതൊടെ ബൈക്ക് ഉപക്ഷേച്ച് യുവാവ് മുന്നോട്ട് ഓടുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് യുവാവ് ഓടി സെക്കൻഡുകൾകം തന്നെ ബൈക്കും പൂർണമായും മൂടി മണ്ണ് മുന്നോട്ടുവന്നു. കുറച്ചുകൂടി ദുരത്തേയ്ക്ക് പരന്ന ശേഷം മണ്ണ് നിൽക്കുകയായിരുന്നു. സംഭവം
ഗോവയില്‍ നടന്നതാണെന്നും മേഘാലയില്‍ നിന്നുള്ളതാണെന്നുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.