ന്യൂഡല്‍ഹി|
സജിത്ത്|
Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2017 (15:40 IST)
ഇതാദ്യമായല്ല രാഹുല്‍ ഗാന്ധിയോട് അദ്ദേഹത്തിന്റെ വിവാഹത്തെ കുറിച്ച് ചോദിക്കുന്നത്. ഇത്ര വയസായിട്ടും എന്തുകൊണ്ടാണ് രാഹുല്‍ വിവാഹം കഴിക്കാത്തതെന്നാണ് പലര്‍ക്കും അറിയേണ്ടത്. പിഎച്ച്ഡി ചേമ്പറിന്റെ വാര്‍ഷിക അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലും രാഹുലിന് അത്തരത്തിലൊരു ചോദ്യം നേരിടേണ്ടി വന്നു. എന്നാല്‍ ഇത്തവണ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ രാഹുലിന് സാധിച്ചില്ല.
ബോക്‌സറും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിജേന്ദറായിരുന്നു രാഹുലിനോട് വിവാഹത്തെ കുറിച്ച് ചോദിച്ചത്. ഒടുവില്‍ തന്റെ വിവാഹത്തെ കുറിച്ചു മാത്രമല്ല, തന്റെ ഫിറ്റ്‌നസിനെക്കുറിച്ചും രാഹുല്‍ വ്യക്തമാക്കി. താനൊരു ബ്ലാക്ക് ബെല്‍റ്റാണെന്നും രാഹുല്‍ തുറന്നു പറഞ്ഞു. ഇടയ്ക്ക് മോദിക്കിട്ടൊന്ന് വയ്ക്കാനും രാഹുല്‍ മറന്നില്ല. താനിതൊന്നും പറഞ്ഞു നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ല എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
'വിധിയില്‍ വിശ്വസിക്കുന്ന ആളാണ് താന്‍. എല്ലാം സംഭവിക്കേണ്ട സമയത്ത് സംഭവിക്കും' എന്നായിരുന്നു വിവാഹത്തെ കുറിച്ച് രാഹുല്‍ പറഞ്ഞത്. രാഷ്ട്രീയക്കാര്‍ സ്‌പോര്‍ട്‌സിന്റെ ഭാഗമാകാത്തതിനെ കുറിച്ച് ചോദിച്ച സമയത്ത് രാഷ്ട്രീയക്കാരനായിട്ടല്ല താന്‍ സ്പോര്‍ട്ട്സിനെ കാണുന്നതെന്നും രാഹുല്‍ മറുപടി നല്‍കി. തന്റെ കായിക ഇനങ്ങളുടെ വീഡിയൊ പിന്നീട് സമൂഹമാധ്യമങ്ങള്‍ വഴി പങ്കു വയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.